2008 ഒക്‌ടോബർ 22, ബുധനാഴ്‌ച

സ്വന്തം ...















വശ്യം..... മനോഹരം....
പക്ഷെ...
അതിന്റെ സമയം കഴിഞ്ഞാലോ?
പിന്നെ?
മരണം പുതിയ ജീവന്‍റെ ആരംഭം ആണ്,
വീരന്മാര്‍ അതില്‍ വിഷമിക്കാറില്ല ,ചരിത്രം...പക്ഷെ ഞാന്‍ പച്ച മനുഷ്യനാണ്,
തത്വ ശാസ്ത്ര പരമായി എപ്പോഴും ചിന്തിക്കാന്‍ എനിക്കാവുന്നില്ല ...
എന്‍റെ പ്രിയപെട്ടവരുടെ വേര്‍പാടില്‍ ,അറിയാതെ ഞാനും തകരുന്നു...
അറിവിന്‍റെ പിന്‍ബലമുള്ള കോട്ടകള്‍ തകര്ന്നു വീഴുന്നു...
സാധാരണ മനുഷ്യരുടെ ലോകത്തില്‍ ഞാനും ഒറ്റക്കാവുന്നു ...
ആരിലൂടെ ഞാന്‍ ലോകത്തെ കണ്ടോ,
അവര്‍ എന്നില്‍ നിന്നും അകലുമ്പോള്‍ അറിയാതെ ഞാനും കരയുന്നു...
കഷമിക്കുക്ക ഞാനും മനുഷ്യനാണ്‌...

2008 ഒക്‌ടോബർ 21, ചൊവ്വാഴ്ച

പ്രണയമോ വിരഹമോ ?




പ്രണയം ,അത് ജ്വലിക്കുന്ന ഒരു അനുഭൂതി ആണ്...

ആര്ക്കും പ്രണയിക്കാം...

ആരെയും,പ്രണയത്തിനു ഇത്രനിറം പകര്‍ന്നത് ആരാണ്?

ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തവര്‍ ആരാണ്?

ആര്ക്കും എന്തിനേയും പ്രണയിക്കാം...

സ്വന്തം ജീവനെ പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ?

ഞാനും പ്രണയിച്ചിരുന്നു ...

എന്നും എന്‍റെമാത്രമായിരുന്നു എന്‍റെ സ്വപനങ്ങളെ,

എനിക്ക് ജീവിക്കുവാന്‍ സ്വപ്നങ്ങള്‍ വേണമായിരുന്നു ....

പക്ഷെ എന്തോ കാലവും ആയിട്ടുള്ള കളിയില്‍ ഞാന്‍ പരാജയപ്പെട്ടു ....

ഒന്നു ഉറക്കെ കരയാന്‍ പോലും ആകാതെ ഞാന്‍ വിറങ്ങലിച്ചു നിന്നു .....

അത്ര മാത്രം....

പക്ഷെ വിട്ടു കൊടുക്കുവാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു...

കളത്തില്‍ എന്‍റെ ജീവന്‍ പകരം വച്ചു ഞാന്‍ പൊരുതി...

എന്തെ വീണ്ടും എനിക്ക് പരാജയം?

നിനക്കായ് ...








നിനക്കായ് ...ആണ് ഞാന്‍ കാത്തിരിക്കുന്നത്... കാരണങ്ങള്‍ എനിക്കറിയില്ല... ചെമ്പക മരങ്ങള്‍ പൂത്തു നില്‍ക്കുന്ന തണുത്ത ഏകാന്തതയില്‍ ... നിനക്ക് വേണ്ടി ഞാന്‍ കാത്തു നില്‍ക്കും... കാത്തിരുന്നു കാത്തിരുന്നു നീ വരുമ്പോള്‍ ഞാന്‍ ഉണ്ടായിരിക്കില്ല ...... നീയും.... പകരം നമ്മള്‍ മാത്രം...

Pages

Copyright Text