മഴ പ്രണയിച്ചത് എന്നും മണ്ണിനെ ആയിരുന്നു
ഓരോ തവണയും അവൾ മണ്ണിനു വേണ്ടി വന്ന്നു
മനുഷ്യൻ മണ്ണിനെ അവളിൽ നിന്നും മറച്ചു
അവൾ വീണ്ടും വന്നു...
അവനെ പുല്കാൻ അടങ്ങാത്ത മൊഹത്തോടെ
ഒഴുകി അവൾ പുഴയിൽ എത്തി
പുഴ അവളെ ആഴിയിലും
ആഴിയുടെ ആഴങ്ങളിൽ അവൾ ഇല്ലാതായി
അടങ്ങാതെ മോഹത്തോടെ നെഞ്ചുരുകി വീണ്ടും
ആകാശ നീലിമയിലെക്
ഒരു വട്ടം കൂടെ പെയിത് മണ്ണിനെ പുല്കാൻ
അടങ്ങാത്ത ആഗ്രഹവും ആയി
മണ്ണിനെ മാത്രം പ്രണയിച്ച മഴ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ