2008, ഡിസംബർ 5, വെള്ളിയാഴ്‌ച

ഇരിക്കുരിന്റെ പോന്നോമാനകള്‍ക്ക് ...ആദരാജ്ഞലികള്‍


ഇരിക്കുരിന്റെ പോന്നോമാനകള്‍ക്ക് ...ആദരാജ്ഞലികള്‍...

കിളിമോഴിയുടെ നാവുകള്‍ ഇനി ചലിക്കില്ല ...

ഓണത്തുംബിയുടെ പിറകെ ഓടാന്‍ ഇനി അവര്‍ ഇല്ല...

ബാല്യത്തിന്റെ സംശയങ്ങള്‍ക്ക് ഇനി വാക്കുകള്‍ ഇല്ല...

അമ്മയുടെ സാരി തുമ്പില്‍ തുങ്ങി ആദ്യമായി

വിദ്യാലയ മുറ്റത്തു വന്നപ്പോള്‍,അവര്‍ വിതുമ്പി...

ഇന്ന് തികച്ചും അഞാത ലോകത്തിലേക്ക്‌ യാത്ര ആകുമ്പോള്‍ ...

കൂടെ കളിച്ചു വളര്‍ന്ന കൂടുകാര്‍ ഉള്ളതുകൊണ്ടാണോ? അവര്‍ കരയാത്തത്...?

ക്ലാസ് മുറിയും ,പുസ്തകങ്ങളും വിട്ടു പോയപ്പോഴും ...

അവര്‍ പിരിഞ്ഞില്ല..

ദൂരെ ആകാശത്തില്‍ അവര്‍ കൈകോര്‍ത്തു താരകങ്ങള്‍ ആയി ...

ഭൂമിയുടെ കൌതുകങ്ങളിലേക്ക് ഉറ്റു നോക്കുന്നുണ്ടാകം..


വിടരും മുമ്പേ അടര്‍ന്നു വീണ...എന്‍റെ പ്രിയപ്പെട്ട പനിനീര്‍ പുഷ്പ്പങ്ങള്‍ക്ക്..

അടങ്ങാത്ത നൊമ്പരത്തിന്റെ,

തീരാത്ത വേദനയുടെ ...

യാത്രാമൊഴി ...

2008, നവംബർ 28, വെള്ളിയാഴ്‌ച

സ്വപ്നം...




മനസുമടുപ്പിക്കുന്ന ഏകാന്തത ഒരിക്കലും ഞാന്‍ ഇഷ്ട്ടപെട്ടിരുന്നില്ല...


പക്ഷെ,ഇന്നു അതില്‍ ഞാന്‍ സന്തോഷിക്കുന്നു ...മറ്റാരും കടുന്നു വരാത്ത ,എന്‍റെ ഏകാന്ത സന്ധ്യകളില്‍ ...


നീ എനിക്ക് എന്നും ആശ്വാസമായിരുന്നു ...


പിന്നീടുള്ള തണുത്ത ഏകാന്തതയുള്ള രാവുകള്‍ എനിക്കില്ലായിരുന്നു...


ആകെ പുതിയ ഒരു ഉന്മേഷം പോലെ...


പക്ഷെ,കാലത്തിനു...അതിഷ്ട്ടമാല്ലയിരുന്നു ...


എന്‍റെ സന്തോഷം...എന്നില്‍ വിടര്‍ന്ന വസന്ധങ്ങള്‍ കൊഴിഞുവീനപ്പോള്‍ ..


.കാലം സന്തോഷിച്ചു ...


പക്ഷെ തിരി കെട്ടടങ്ങിയ എന്‍റെ ജീവിതത്തിനു ,


നിന്റെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു ...


ഇപ്പോള്‍ ഞാന്‍ മാറിയിരിക്കുന്നു...


മറൊന്നായി മാറിയിരിക്കുന്നു ജീവിതം...


ഒഴിഞ്ഞ കൂട് പോലെ ...


പക്ഷെ ,പാതി വഴിയില്‍ ഉപേക്ഷിച്ച കൂട് പോലെ,


പൂര്‍ണതയുടെ സന്തോഷമില്ല,നിര്‍വൃതിയുടെ സുഖമില്ല...


എങ്കിലും


ഇപ്പോഴും നിറങ്ങളുള്ള സ്വപ്നങള്‍ക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു...


വെറുതെ ആണെന്ന് അറിഞ്ഞിട്ടു കൂടിയും...

2008, നവംബർ 3, തിങ്കളാഴ്‌ച

സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ടോ?


നടക്കണമെന്ന് കൊതിക്കുന്ന എന്നാല്‍ നട്ക്കില്ലാത്ത ,,,സംഭവങ്ങള്‍..അതാണ് സ്വപ്‌നങ്ങള്‍ !!!!!!!!ചിലപ്പോള്‍ നടന്നേക്കാം,എങ്കിലും എത്ര മാത്രം?എനിക്ക് സ്വപനം കാണാന്‍ ഇഷ്ട്ടമാന്നു ....പക്ഷെ ....എവിടെ ആരും സ്വപ്നം കാനരില്ലത്രേ ....എന്തോ? എനിക്കറിയില്ല .........എല്ലാ സ്വപ്നങ്ങളും പണയം വച്ചവര്‍ ആണത്രേ ഇവിടെ ഉള്ളവര്‍.പക്ഷെ ,കത്തുന്ന ചൂടിലും ,ഞാന്‍ സ്വപ്നം കാണാന്‍ കൊതിച്ചു...പക്ഷെ ,എനിക്കൊന്നും ഉണ്ടായിരുന്നില്ല ...പുഷ്പങ്ങള്‍ വാടിയ ,തോട്ടവും ....ഒഴിഞ്ഞ പൂക്കുടയും മാത്രമേ എനിക്കുള്ളൂ...എനിക്ക് വേണം ......നിറമുള്ള സ്വപ്‌നങ്ങള്‍......എന്‍റെ ആത്മാവിനെ തഴുകി ഉണര്‍ത്തുന്ന ഒരു ഉണര്‍വ് നിന്നില്‍ ഞാന്‍ കണ്ടു...സ്വപ്നങ്ങളില്ലാത്ത മനുഷ്യന്‍ ,,,സ്വപ്നത്തിലെ മാലാഖയെ ആഗ്രഹിച്ചത്‌ തെറ്റായിരിക്കാം ...പക്ഷെ.....അറിയാതെ മോഹിച്ചു പോയി ......മറക്കണമെന്ന് പറയരുതേ ,ആവില്ല അതിനു..നീ ആകുന്ന ...പനിനീര്‍ പുഷ്പ്പം ,സ്വന്തമാക്കാന്‍ കഴിഞ്ഞില്ലന്കിലും,ദൂരെ നിന്ന് ,ഞാന്‍ കണ്ടോട്ടെ?അങ്ങനെ നിറങ്ങളില്ലാത്ത എന്‍റെ സ്വപ്നങ്ങള്‍ .....തളിര്‍ക്കട്ടെ...

2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

സ്നേഹപൂര്‍വ്വം...


നിനക്കായ് ...

ജീവിതത്തില്‍ ഒത്തിരി ആഗ്രഹിക്കരുത് ...

അവസാനം കിട്ടാതെ വരുമ്പോള്‍ ...ആ നൊമ്പരം ,

അത് താങ്ങാനാവില്ല,അനുഭവം.

പക്ഷെ നിന്നിലെ നന്മ കണ്ട്‌ ഞാന്‍ മോഹിച്ചു പോയത് തെറ്റാണോ?

അറിയില്ല,അങ്ങനെ അല്ലായിരുന്നു.

അറിയുംതോറും കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കും ...

ആഗ്രഹിക്കുന്നതിനെ സ്വന്തമാക്കാന്‍ കൊതിക്കും,ശാസ്ത്രം

"ഓര്‍ത്താല്‍ ജീവിതം ഒരു ചെറിയ കാര്യം

ആര്‍ത്തി കാണിച്ചിട്ട് എന്ത് കാര്യം " ഒരു ഗാനം.

ആരംഭത്തിനും അവസാനത്തിനും ഇടയിലുള്ള അല്‍പ്പകാലം

അതല്ലേ ജീവിതം? ഒരു പാടു നേടാനുള്ള വെപ്രാളത്തില്‍ ഓടുമ്പോള്‍

ഒന്നും ഓര്‍ക്കില്ല ,ഓടി തീര്ന്നു തിരിഞ്ഞു നോക്കുമ്പോള്‍ ,

ഒരു പക്ഷെ ഒന്നും കൂടെ കാണില്ല,നേടാനുള്ള ഓട്ടത്തിനിടയില്‍ നഷ്ട്ടപെട്ടത്തിന്റെ

കാര്യമോര്‍ത്തു ബാക്കി ഉള്ള കാലവും നശിക്കും ....

വീണ്ടും നഷ്ട്ടങ്ങള്‍ മാത്രം...


2008, ഒക്‌ടോബർ 22, ബുധനാഴ്‌ച

സ്വന്തം ...















വശ്യം..... മനോഹരം....
പക്ഷെ...
അതിന്റെ സമയം കഴിഞ്ഞാലോ?
പിന്നെ?
മരണം പുതിയ ജീവന്‍റെ ആരംഭം ആണ്,
വീരന്മാര്‍ അതില്‍ വിഷമിക്കാറില്ല ,ചരിത്രം...പക്ഷെ ഞാന്‍ പച്ച മനുഷ്യനാണ്,
തത്വ ശാസ്ത്ര പരമായി എപ്പോഴും ചിന്തിക്കാന്‍ എനിക്കാവുന്നില്ല ...
എന്‍റെ പ്രിയപെട്ടവരുടെ വേര്‍പാടില്‍ ,അറിയാതെ ഞാനും തകരുന്നു...
അറിവിന്‍റെ പിന്‍ബലമുള്ള കോട്ടകള്‍ തകര്ന്നു വീഴുന്നു...
സാധാരണ മനുഷ്യരുടെ ലോകത്തില്‍ ഞാനും ഒറ്റക്കാവുന്നു ...
ആരിലൂടെ ഞാന്‍ ലോകത്തെ കണ്ടോ,
അവര്‍ എന്നില്‍ നിന്നും അകലുമ്പോള്‍ അറിയാതെ ഞാനും കരയുന്നു...
കഷമിക്കുക്ക ഞാനും മനുഷ്യനാണ്‌...

2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

പ്രണയമോ വിരഹമോ ?




പ്രണയം ,അത് ജ്വലിക്കുന്ന ഒരു അനുഭൂതി ആണ്...

ആര്ക്കും പ്രണയിക്കാം...

ആരെയും,പ്രണയത്തിനു ഇത്രനിറം പകര്‍ന്നത് ആരാണ്?

ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തവര്‍ ആരാണ്?

ആര്ക്കും എന്തിനേയും പ്രണയിക്കാം...

സ്വന്തം ജീവനെ പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ?

ഞാനും പ്രണയിച്ചിരുന്നു ...

എന്നും എന്‍റെമാത്രമായിരുന്നു എന്‍റെ സ്വപനങ്ങളെ,

എനിക്ക് ജീവിക്കുവാന്‍ സ്വപ്നങ്ങള്‍ വേണമായിരുന്നു ....

പക്ഷെ എന്തോ കാലവും ആയിട്ടുള്ള കളിയില്‍ ഞാന്‍ പരാജയപ്പെട്ടു ....

ഒന്നു ഉറക്കെ കരയാന്‍ പോലും ആകാതെ ഞാന്‍ വിറങ്ങലിച്ചു നിന്നു .....

അത്ര മാത്രം....

പക്ഷെ വിട്ടു കൊടുക്കുവാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു...

കളത്തില്‍ എന്‍റെ ജീവന്‍ പകരം വച്ചു ഞാന്‍ പൊരുതി...

എന്തെ വീണ്ടും എനിക്ക് പരാജയം?

നിനക്കായ് ...








നിനക്കായ് ...ആണ് ഞാന്‍ കാത്തിരിക്കുന്നത്... കാരണങ്ങള്‍ എനിക്കറിയില്ല... ചെമ്പക മരങ്ങള്‍ പൂത്തു നില്‍ക്കുന്ന തണുത്ത ഏകാന്തതയില്‍ ... നിനക്ക് വേണ്ടി ഞാന്‍ കാത്തു നില്‍ക്കും... കാത്തിരുന്നു കാത്തിരുന്നു നീ വരുമ്പോള്‍ ഞാന്‍ ഉണ്ടായിരിക്കില്ല ...... നീയും.... പകരം നമ്മള്‍ മാത്രം...

Pages

Copyright Text