2008, നവംബർ 28, വെള്ളിയാഴ്‌ച

സ്വപ്നം...




മനസുമടുപ്പിക്കുന്ന ഏകാന്തത ഒരിക്കലും ഞാന്‍ ഇഷ്ട്ടപെട്ടിരുന്നില്ല...


പക്ഷെ,ഇന്നു അതില്‍ ഞാന്‍ സന്തോഷിക്കുന്നു ...മറ്റാരും കടുന്നു വരാത്ത ,എന്‍റെ ഏകാന്ത സന്ധ്യകളില്‍ ...


നീ എനിക്ക് എന്നും ആശ്വാസമായിരുന്നു ...


പിന്നീടുള്ള തണുത്ത ഏകാന്തതയുള്ള രാവുകള്‍ എനിക്കില്ലായിരുന്നു...


ആകെ പുതിയ ഒരു ഉന്മേഷം പോലെ...


പക്ഷെ,കാലത്തിനു...അതിഷ്ട്ടമാല്ലയിരുന്നു ...


എന്‍റെ സന്തോഷം...എന്നില്‍ വിടര്‍ന്ന വസന്ധങ്ങള്‍ കൊഴിഞുവീനപ്പോള്‍ ..


.കാലം സന്തോഷിച്ചു ...


പക്ഷെ തിരി കെട്ടടങ്ങിയ എന്‍റെ ജീവിതത്തിനു ,


നിന്റെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു ...


ഇപ്പോള്‍ ഞാന്‍ മാറിയിരിക്കുന്നു...


മറൊന്നായി മാറിയിരിക്കുന്നു ജീവിതം...


ഒഴിഞ്ഞ കൂട് പോലെ ...


പക്ഷെ ,പാതി വഴിയില്‍ ഉപേക്ഷിച്ച കൂട് പോലെ,


പൂര്‍ണതയുടെ സന്തോഷമില്ല,നിര്‍വൃതിയുടെ സുഖമില്ല...


എങ്കിലും


ഇപ്പോഴും നിറങ്ങളുള്ള സ്വപ്നങള്‍ക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു...


വെറുതെ ആണെന്ന് അറിഞ്ഞിട്ടു കൂടിയും...

അഭിപ്രായങ്ങളൊന്നുമില്ല:

Pages

Copyright Text