സ്വപനം - അത് ഒത്തിരിയായിരുന്നു
കിട്ടണമെന്ന് ഒരിക്കല്‍ മോഹിച്ചത്, എന്നാല്‍ കൈവിട്ടു പോയത്...
കൈ ഏത്തുംദൂരത്തു നിന്ന് എന്നെ മോഹിപ്പിച്ചത്....
അങ്ങനെ അങ്ങനെ ഒത്തിരി ....
അതെല്ലാം സ്വപ്നമായി മാത്രം അവസാനിച്ചു...
ഒരിക്കലും നടക്കാത്ത വെറും മോഹങ്ങള്‍ ....
എങ്കിലും നിരാശയുടെ നേര്‍ത്ത തേങ്ങലുകള്‍ എന്നില്‍ ഇല്ല .....
അതിനു നീ ഒരിക്കലും അവസരം തന്നിട്ടില്ല ....
ഒരു പൂ ആഗ്രഹിച്ചപ്പോള്‍ ......
വസന്തമായി നീ എന്നില്‍ വന്നു....
ഒരിക്കലും അര്‍ഹത പെട്ടതല്ലങ്കില്‍ കൂടി ...
മഴതുള്ളി ആഗ്രഹിച്ചപ്പോള്‍ ....
പെരുമഴയായി നീ എന്നില്‍ വന്നു ....
വാടി തുടങ്ങിയ, ജീവിതം തളിര്‍ത്തു തുടങ്ങി...
അതും നിന്റെ സാമിപ്യം കൊണ്ട് മാത്രം ....
എനിക്ക് നീ എന്തൊക്കെയോ ആയി മാറി...
ഞാന്‍ അറിയാതെ എന്നില്‍ നീ ഒരു വസന്തമായി നീ മാറി ...
2010, ജൂലൈ 19, തിങ്കളാഴ്‌ച
2010, ജൂലൈ 10, ശനിയാഴ്‌ച
പ്രയാണം ...
വസന്തങ്ങള്‍ ഒരിക്കലും തീരാത്ത നിത്യ വസന്തതിലേക്ക് മൃതുവേ
നീ എന്നെ നയിച്ചാലും എനിക്ക് പരിഭവം ഇല്ല .
കാരണം ഇന്ന് ഞാന്‍ ഏകനാണ് .
എന്‍റെ സൌരഭ്യ പുഷ്പം ഇന്ന് എന്‍റെ മാറിലില്ല.
ദിവസങ്ങളും മാസങ്ങളും വഴിമാറിയ ഏകാന്ത ജീവിതതിനോടുവില്‍,
എന്‍റെ മനസിലെ മരവിച്ച സന്ധ്യകളെ കുളിരനിയിക്കാന്‍ അവള്‍ വന്നു ...
കാത്തിരുന്നു കാത്തിരുന്നു അവള്‍ എന്നില്‍ വന്നപ്പോള്‍ ഞാനില്ലായിരുന്നു,
അവളും,പകരം ഞങ്ങള്‍ മാത്രം...
ചെമ്പക മരങ്ങള്‍ കാവല്‍ നില്‍ക്കുന്ന തണുത്ത ഏകാന്തതയില്‍
അവള്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍...
നിന്നെ സ്വന്തമാക്കുവാന്‍ കൊതിക്കുന്ന മനസുമായി പലപ്പോഴും
നിന്റെ നിഴലുകളെ ഞ്ണന്‍ പുല്കിയിരുന്നു..
നിലാവായി നീ എന്നിലേക്ക് പയിതിരങ്ങിയത് ഞാന്‍ അറിഞ്ഞു..
കര്‍ക്കിടകകത്തിലെ ഓരോ മഴത്തുള്ളിയും,എനിക്ക് നീ ആയി ...
തൊടിയിലെ പൂകള്‍ക്ക് നിന്റെ മണമായിരുന്നു ....
പക്ഷെ ,എന്‍റെ സൌഭാഗ്യം കാലത്തിനു ഇഷ്ട്ടമാല്ലയിരുന്നു
പറിച്ചു നടപെട്ടു എന്നില്‍ നിന്നും....
ഏകാന്തതയുടെ ആഴിയില്‍ മുങ്ങിയപോഴയിരുന്നു ...
അത് സംഭവിച്ചത് .....
പുതിയ ഒരു ഉണര്‍വ് എന്നില്‍ നിറയുന്നതായി തോന്നി എനിക്ക് ...
അതോ പുതിയ ഒരു ജീവിതത്തിന്റെ ആരംഭമോ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)