2008, നവംബർ 28, വെള്ളിയാഴ്‌ച

സ്വപ്നം...




മനസുമടുപ്പിക്കുന്ന ഏകാന്തത ഒരിക്കലും ഞാന്‍ ഇഷ്ട്ടപെട്ടിരുന്നില്ല...


പക്ഷെ,ഇന്നു അതില്‍ ഞാന്‍ സന്തോഷിക്കുന്നു ...മറ്റാരും കടുന്നു വരാത്ത ,എന്‍റെ ഏകാന്ത സന്ധ്യകളില്‍ ...


നീ എനിക്ക് എന്നും ആശ്വാസമായിരുന്നു ...


പിന്നീടുള്ള തണുത്ത ഏകാന്തതയുള്ള രാവുകള്‍ എനിക്കില്ലായിരുന്നു...


ആകെ പുതിയ ഒരു ഉന്മേഷം പോലെ...


പക്ഷെ,കാലത്തിനു...അതിഷ്ട്ടമാല്ലയിരുന്നു ...


എന്‍റെ സന്തോഷം...എന്നില്‍ വിടര്‍ന്ന വസന്ധങ്ങള്‍ കൊഴിഞുവീനപ്പോള്‍ ..


.കാലം സന്തോഷിച്ചു ...


പക്ഷെ തിരി കെട്ടടങ്ങിയ എന്‍റെ ജീവിതത്തിനു ,


നിന്റെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു ...


ഇപ്പോള്‍ ഞാന്‍ മാറിയിരിക്കുന്നു...


മറൊന്നായി മാറിയിരിക്കുന്നു ജീവിതം...


ഒഴിഞ്ഞ കൂട് പോലെ ...


പക്ഷെ ,പാതി വഴിയില്‍ ഉപേക്ഷിച്ച കൂട് പോലെ,


പൂര്‍ണതയുടെ സന്തോഷമില്ല,നിര്‍വൃതിയുടെ സുഖമില്ല...


എങ്കിലും


ഇപ്പോഴും നിറങ്ങളുള്ള സ്വപ്നങള്‍ക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു...


വെറുതെ ആണെന്ന് അറിഞ്ഞിട്ടു കൂടിയും...

2008, നവംബർ 3, തിങ്കളാഴ്‌ച

സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ടോ?


നടക്കണമെന്ന് കൊതിക്കുന്ന എന്നാല്‍ നട്ക്കില്ലാത്ത ,,,സംഭവങ്ങള്‍..അതാണ് സ്വപ്‌നങ്ങള്‍ !!!!!!!!ചിലപ്പോള്‍ നടന്നേക്കാം,എങ്കിലും എത്ര മാത്രം?എനിക്ക് സ്വപനം കാണാന്‍ ഇഷ്ട്ടമാന്നു ....പക്ഷെ ....എവിടെ ആരും സ്വപ്നം കാനരില്ലത്രേ ....എന്തോ? എനിക്കറിയില്ല .........എല്ലാ സ്വപ്നങ്ങളും പണയം വച്ചവര്‍ ആണത്രേ ഇവിടെ ഉള്ളവര്‍.പക്ഷെ ,കത്തുന്ന ചൂടിലും ,ഞാന്‍ സ്വപ്നം കാണാന്‍ കൊതിച്ചു...പക്ഷെ ,എനിക്കൊന്നും ഉണ്ടായിരുന്നില്ല ...പുഷ്പങ്ങള്‍ വാടിയ ,തോട്ടവും ....ഒഴിഞ്ഞ പൂക്കുടയും മാത്രമേ എനിക്കുള്ളൂ...എനിക്ക് വേണം ......നിറമുള്ള സ്വപ്‌നങ്ങള്‍......എന്‍റെ ആത്മാവിനെ തഴുകി ഉണര്‍ത്തുന്ന ഒരു ഉണര്‍വ് നിന്നില്‍ ഞാന്‍ കണ്ടു...സ്വപ്നങ്ങളില്ലാത്ത മനുഷ്യന്‍ ,,,സ്വപ്നത്തിലെ മാലാഖയെ ആഗ്രഹിച്ചത്‌ തെറ്റായിരിക്കാം ...പക്ഷെ.....അറിയാതെ മോഹിച്ചു പോയി ......മറക്കണമെന്ന് പറയരുതേ ,ആവില്ല അതിനു..നീ ആകുന്ന ...പനിനീര്‍ പുഷ്പ്പം ,സ്വന്തമാക്കാന്‍ കഴിഞ്ഞില്ലന്കിലും,ദൂരെ നിന്ന് ,ഞാന്‍ കണ്ടോട്ടെ?അങ്ങനെ നിറങ്ങളില്ലാത്ത എന്‍റെ സ്വപ്നങ്ങള്‍ .....തളിര്‍ക്കട്ടെ...

Pages

Copyright Text