
കിളിമോഴിയുടെ നാവുകള്‍ ഇനി ചലിക്കില്ല ...
ഓണത്തുംബിയുടെ പിറകെ ഓടാന്‍ ഇനി അവര്‍ ഇല്ല...
ബാല്യത്തിന്റെ സംശയങ്ങള്‍ക്ക് ഇനി വാക്കുകള്‍ ഇല്ല...
അമ്മയുടെ സാരി തുമ്പില്‍ തുങ്ങി ആദ്യമായി
വിദ്യാലയ മുറ്റത്തു വന്നപ്പോള്‍,അവര്‍ വിതുമ്പി...
ഇന്ന് തികച്ചും അഞാത ലോകത്തിലേക്ക് യാത്ര ആകുമ്പോള്‍ ...
കൂടെ കളിച്ചു വളര്‍ന്ന കൂടുകാര്‍ ഉള്ളതുകൊണ്ടാണോ? അവര്‍ കരയാത്തത്...?
ക്ലാസ് മുറിയും ,പുസ്തകങ്ങളും വിട്ടു പോയപ്പോഴും ...
അവര്‍ പിരിഞ്ഞില്ല..
ദൂരെ ആകാശത്തില്‍ അവര്‍ കൈകോര്‍ത്തു താരകങ്ങള്‍ ആയി ...
ഭൂമിയുടെ കൌതുകങ്ങളിലേക്ക് ഉറ്റു നോക്കുന്നുണ്ടാകം..
വിടരും മുമ്പേ അടര്‍ന്നു വീണ...എന്‍റെ പ്രിയപ്പെട്ട പനിനീര്‍ പുഷ്പ്പങ്ങള്‍ക്ക്..
അടങ്ങാത്ത നൊമ്പരത്തിന്റെ,
തീരാത്ത വേദനയുടെ ...
യാത്രാമൊഴി ...